ഉത്സവങ്ങൾ

മീനഭരണി മഹോത്സവം

മലയാളമാസമായ മീനത്തിലെ ഭരണി നാളാണ് ഇവിടുത്തെ പ്രധാന ഉത്സവം. ആദി പരാശക്തിയായ ഭദ്രകാളിയുടെ പിറന്നാളായാണ് മീന മാസത്തിലെ ഭരണി കണക്കാക്കപ്പെടുന്നത്.  രേവതി ,അശ്വതി ഭരണി എന്നീ മൂന്നു ദിവസങ്ങളിൽ നീണ്ടു നിൽക്കുന്ന ഉത്സവമാണ് നടത്തി വരാറുള്ളത്.

പ്രധാന ചടങ്ങുകൾ 
രേവതി സന്ധ്യയിലെ ദീപാരാധന തൊഴുന്നത് അതീവ ശുഭകരമാണ്.
അശ്വതി നാളിലാണ് കാവുപൂജ നടത്തപ്പെടാറുള്ളത്. ക്ഷേത്രത്തിൽ കുടിയിരിക്കുന്ന നാഗരാജാവ്, നാഗയക്ഷി പ്രതിഷ്ഠകൾക്കും, സർപ്പത്തിനും വിശേഷാൽ പൂജ നടത്തുന്നു.
മീന ഭരണി ദിവസം രാവിലെ പള്ളിയുണൽത്തൽ അടക്കമുള്ളവയ്ക് ശേഷം നടത്തപ്പെടാറുള്ള  പൊങ്കാല വളരെ പ്രാധാന്യമുള്ളതാണ്.  ദേവിക്ക് സ്ത്രീ ഭക്തജനങ്ങൾ മൺകലങ്ങളിൽ പൊങ്കാല അർപ്പിച്ച് സമർപ്പിക്കുന്നു.

പൊങ്കാലയ്ക്ക് ശേഷം, പ്രത്യേക നവഗവും പഞ്ചഗവ്യ അഭിഷേകവും നടത്തുന്നു.  

മീനഭരണി ദിവസം വൈകിട്ട് ദീപാരാധനയും ദീപകാഴ്ചയും, തുടർന്ന് ഭഗവതിയുടെ എഴുന്നള്ളിപ്പും നടക്കുന്നു.. കായിപ്പിള്ളി ക്ഷേത്ര സന്നിധിയിൽ നിന്ന് താലപ്പൊലിയകമ്പടിയോടെ ഭഗവതി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്നതോടെ മീനഭരണി ഉത്സവത്തിന് സമാപനമാകുന്നു.

പൂജവയ്പ് , വിദ്യരംഭം

ആദി പരാശക്തിയായ ദേവി വിദ്യാരൂപിണിയായി കൂടി കുടിയിരിക്കുന്നതിനാൽ , പൂജ വയ്പ് , വിദ്യാരംഭം മുതലായവ ഇവിടെ പ്രാധാന്യത്തോടെ കൊണ്ടാടുന്നു.  

വിജയദശമി ദിവസം വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നു.

ആയില്യം പൂജ

തുലാമാസത്തിലെ ആയില്യം നാളിൽ ( മണ്ണാറശാല ആയില്യം) ക്ഷേത്രത്തിലെ കാവിലെ നാഗരാജാവ്, നാഗയക്ഷി, സർപ്പങ്ങൾ ഇവർക്ക് ആയില്യം പൂജ നടത്തപ്പെടുന്നു.

മണ്ഡലവിളക്ക് മഹോത്സവം

കാനനവാസനും കലിയുഗ വരദനുമായ അയ്യൻറെ നടതുറപ്പുത്സവം നടക്കുന്ന മണ്ഡലകാലത്ത് ( വൃശ്ചികം 01 മുതൽ 41 ദിവസം ) വിളക്ക് വഴിപാട് നടത്തി വരുന്നു.. 1 ആം തീയതി മുതൽ വിവിധ ഭക്തജനങ്ങൾ വഴിപാടായി വിളക്ക് വഴിപാട് നടത്തുന്നു.

കുങ്കുമാഭിഷേകം

കുങ്കുമാംഗിതയായ ഭഗവതിക്ക് ഏറെ പ്രിയപ്പെട്ട വഴിപാടാണ് കുങ്കുമാഭിഷേകം.  ചില ദിവസങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും കുങ്കുമാഭിഷേകം നടത്തപ്പെടുന്നു.