പുതുക്കുളങ്ങര ശ്രീ ദേവീ ക്ഷേത്രം കാക്കാഴം,


                                      അമ്മേ നാരായണ ........... ദേവീ നാരായണ



ലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ക്ഷേത്രമാണ് കാക്കാഴം പുതുക്കുളങ്ങറ ശ്രീ ഭഗവതി ക്ഷേത്രം. ആദിപരാശക്തിയുടെ ശക്തി സ്വരൂപ ഭാവമായ ശ്രീ ഭദ്രാകാളി ഭഗവതിയാണ് പ്രധാന പ്രതിഷ്ഠ.  കയ്യിൽ പള്ളിവാൾ തൃശൂലം, ദാരിക ശിരസ്സ്, എന്നിവയുമായി പ്രസന്നഭാവത്തിൽ കിഴക്ക് ദർശനമായി ഭഗവതി ഇവിടെ കുടികൊള്ളുന്നു. അമ്പലപ്പുഴയിലെ കാക്കാഴം എന്ന പ്രദേശത്താണ് ക്ഷേത്രത്തിൻറെ സ്ഥാനം. വിശാലമായ മതിലകത്താണ് ക്ഷേത്രം നിൽക്കുന്നത്. ഭദ്രാഭഗവതിയെ കൂടാതെ യക്ഷിയമ്മ, ഗണപതി, നാഗരാജാവ്, നാഗയക്ഷി, സർപ്പം എന്നി ഉപദേവതമാരെയും ക്ഷേത്രത്തിൽ ആരാധിച്ചു പോരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഭരണ നിയന്ത്രണത്തിലാണ് നിലവിൽ ക്ഷേത്രം.

ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളുടെ സർവ്വ രോഗ,ദുരിത ങ്ങളും അകറ്റി അനുഗ്രഹം പ്രധാനം ചെയ്യുന്ന ഭഗവതിയായി ഭക്തർ ദേവിയെ ആരാധിച്ചു വരുന്നു.

ആലപ്പുഴയിൽ നിന്ന് തെക്കോട്ട് 13 കിലോമീറ്റർ സഞ്ചരിച്ച് കാക്കാഴത്ത് എത്താം. അമ്പലപ്പുഴയിൽ നിന്ന് വടക്കോട്ട് 2 കിമി സഞ്ചരിച്ച് ക്ഷേത്രത്തിലെത്താം.

അടുത്തുള്ള ബസ്റ്റോപ്പ്  - കാക്കാഴം (ഓർഡിനറി മാത്രം)
                                                    അമ്പലപ്പുഴ ( എല്ലാ ക്ലാസ് കെ.എസ്.ആർ.ടി.സി ബസ്സുകളും)

അടുത്തുള്ള റെയിൽവേസ്റ്റേഷൻ - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ - 1. അമ്പലപ്പുഴ (AMPA)
                                                                                     2. ആലപ്പുഴ ( ALLP)